HOME
DETAILS
MAL
'നീലഗിരിയെ വരള്‍ച്ചാബാധിത ജില്ലയില്‍ ഉള്‍പ്പെടുത്തണം'
backup
March 28 2019 | 04:03 AM
ഊട്ടി: നീലഗിരി ജില്ലയെ വരള്‍ച്ചാ ബാധിത ജില്ലകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ചെറുകിട കര്‍ഷക സംഘം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
നിലവില്‍ വരള്‍ച്ച ശക്തമായി ജില്ലയിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. തേയില, കുരുമുളക്്, കാപ്പി തുടങ്ങിയ വിളകള്‍ ഉള്‍പാദനം പാടെ കുറഞ്ഞ് കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷകസംഘം പ്രസിഡന്റ് തുമ്പൂര്‍ ഭോജന് അധ്യക്ഷനായി. മറ്റു ഭാരവാഹികളായ കുള്ളാഗൗഡര്, ബെള്ളി ഗൗഡര്‍, ഹാലന്, ഹാലമ്മാള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."