ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗത്തിന് എന്‍.എ.ഇ.എം അംഗീകാരം
കോട്ടക്കല്‍: ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് എന്‍.എ.ഇ.എം(നാഷണല്‍ അക്രഡിറ്റേഷന് ഫോര്‍ എമര്‍ജന്‍സി മെഡിസിന്)അംഗീകാരം. ദേശീയതലത്തില്‍ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന അംഗീകാരമാണിത്.
ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ ആറാമത്തെയും എന്‍.എ.ഇ.എം അംഗീകൃത ആശുപത്രിയാണ് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. ഇന്ന് രാവിലെ പത്തിന് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണ പ്രശസ്തി പത്രം കൈമാറും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, കോട്ടക്കല്‍ മുന്‍സിപ്പല്‍ സെക്രട്ടറി നൗഷാദ്, കോട്ടക്കല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൂസക്കുട്ടി, കോട്ടക്കല്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പങ്കെടുക്കും. ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സി.ഇ.ഒ വി.പി ജാസിര്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. യാസിര്‍ ചോമയില്‍, മാര്‍ക്കറ്റിങ് മാനേജര്‍ സുമേഷ് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."