ഇന്ന് 83 പേര്‍ക്ക് കൊവിഡ്, ഒരു മരണം: 62 പേര്‍ക്ക് രോഗമുക്തി, 14 പേരിലേക്ക് രോഗമെത്തിയത് സമ്പര്‍ക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ടു ചെയ്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നു. മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
62 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്തുനിന്നെത്തിയവരും 37 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് രോഗം പകര്‍ന്നത്. തൃശൂരില്‍ എട്ടുപേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. ഇവരില്‍ നാലുപേര്‍ ശുചീകരണ തൊഴിലാളികളാണ്. നാല് പേര് വെയര്‍ ഹൗസില്‍ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്.
മഹാരാഷ്ട്ര 20, ദില്ലി ഏഴ്, തമിഴ്നാട്, കര്‍ണാടക നാല് വീതം. പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്ന് വീതം. നെഗറ്റീവായത് ജില്ല തിരിച്ച്:
ജില്ല തിരിച്ചുള്ള രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 16, തൃശൂര്‍ 25, കൊല്ലം എട്ട്, എറണാകുളം 2, പത്തനംതിട്ട 5, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 1, കോട്ടയം 2, കണ്ണൂര്‍ 8, കാസര്‍കോട് അഞ്ച് എന്നിങ്ങനെയാണ് കണക്കുകള്‍.
സംസ്ഥാനത്ത് 133 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
നെഗറ്റീവായത് ജില്ല തിരിച്ച്:
തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍കോട് 5. പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്ക്: തൃശ്ശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. 5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1258 പേര് ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 1922 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."