ബാബരി കേസ്: ബി.ജെ.പി നേതാക്കള്‍ക്കെതിരേയുള്ള ഹരജിയില്‍ ഇന്നു വിധി പറഞ്ഞേക്കും
ന്യൂഡല്‍ഹി: ബാബരി ധ്വംസന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്ക്കുമേലുള്ള ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
1992 ഡിസംബര്‍ ആറിലെ ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്.
സംഭവത്തില്‍ പങ്കുള്ള പേരറിയാത്ത കര്സേവകര്ക്കെതിരേയുള്ള കേസില്‍ ലഖ്നൗ കോടതിയിലാണു വിചാരണ നടക്കുന്നത്. സംഭവത്തില്‍ പങ്കുള്ള വി.വി.ഐ.പികള്ക്കെതിരേയുള്ള കേസ് റായ്ബറേലി കോടതി പരിഗണിക്കുന്നു.
റായ്ബറേലി കോടതിയില്‍നിന്ന് ലഖ്നൗ കോടതിയിലേക്ക് കേസ് മാറ്റി സംയുക്ത വിചാരണക്ക് ഉത്തരവിടാമെന്ന് ഈമാസം ആറിന് സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."