വ്യാപാര ലൈസന്‍സ്: കര്‍ശന നടപടികള്‍ പിന്‍വലിക്കണമെന്ന്
നെടുമ്പാശ്ശേരി: ചെറുകിട വ്യാപാരികള്‍ക്കു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ലൈസന്‍സ് ലഭിക്കുന്നതിന് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റും,വാടക കരാറും നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല കണ്വന്ഷന് ആവശ്യപ്പെട്ടു. ഭക്ഷ്യോല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കു സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് അംഗീകരിക്കാമെന്നും, എന്നാല്‍ ടൈല്‍സ്,ഹാര്‍ഡ് വെയര്‍,ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി എ.കെ പിയൂസ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സി.പി തരിയന്‍ അധ്യക്ഷനായിരുന്നു.എം.ജി വിന്‍സെന്റ്,കെ.എസ് പോള്സന്, കെ.ബി ഷാജി,വി.എ ഖാലിദ്,സുബൈദ നാസര്‍,എന്‍.എസ് ഇളയത്,ഷാജു സബാസ്റ്റ്യന്‍,ടി.എസ് ബാലചന്ദ്രന്,എം.കെ മധു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."