വാട്‌സ്ആപ് കൂട്ടായ്മയില്‍ സ്‌നേഹവീടൊരുങ്ങി; താക്കോല്‍ദാനം ഇന്ന്
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡിലെ നിര്‍ധനകുടുംബത്തിന് പ്രവാസി ചര്‍ച്ചാവേദി വാട്‌സ് ആപ് കൂട്ടായ്മ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് നടക്കും.
ആഴ്ചയില്‍ രണ്ടണ്ടുതവണ ഡയാലിസിസിന് വിധേയയാകുന്ന അവിവാഹിതയായ മകളുടെ ആരോഗ്യസ്ഥിതിയെ ബാധിക്കാതിരിക്കാന്‍ കഷ്ടപെടുന്ന വീട്ടമ്മയുടെ ദയനീയസ്ഥിതി അറിഞ്ഞതിനെത്തുടര്‍ന്നാണ് മാറഞ്ചേരിയിലെ പൗരജനങ്ങള്‍ ഒത്തൊരുമിച്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ധനസമാഹരണത്തിനായി പ്രവാസി ചര്‍ച്ച വേദി എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ പുതിയ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ കൂട്ടായ്മ ധനസമാഹരണം നടത്തി വീടിന്റെ പണി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
മന്നിങ്ങലയില്‍ ഷൗക്കൂറിന്റെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സ്‌നേഹവീടിന്റെ താക്കോല്‍ ഇന്ന് അരീക്കാട്ടില്‍ കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ കുടുംബത്തിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."