സംരക്ഷണ ഭിത്തിക്കായി നിര്‍മിച്ച കുഴിയില്‍ വീണ് വീട്ടമ്മക്ക് പരുക്ക്
മാനന്തവാടി: അപകട ഭീഷണി ഒന്നുമില്ലാത്ത റോഡിന് ലക്ഷങ്ങള്‍ മുടക്കി സംരക്ഷണഭിത്തി നിര്‍മിക്കാനായി മണ്ണ് മാറ്റിയ കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലൊടിഞ്ഞു.
വെള്ളമുണ്ട ചേരാല്‍ നാണുവിന്റെ ഭാര്യ റെജിന (46)യുടെ കാലാണ് ഒടിഞ്ഞത്. മാനന്തവാടി താഴെ അങ്ങാടി റോഡില്‍ സംരക്ഷണഭിത്തി നിര്‍മിക്കാനായി എടുത്ത കുഴിയില്‍ വീണാണ് വെള്ളമുണ്ടയിലെ വീട്ടമ്മയുടെ കാലൊടിഞ്ഞത്. താഴെ അങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ പോയി തിരിച്ചു വരവെയാണ് അപകടത്തില്‍പെട്ടത്. വാഹന തിരക്ക് ഏറെയുള്ള താഴെ അങ്ങാടി റോഡില്‍ റോഡ് കുഴിച്ചെങ്കിലും കുഴിയില്‍ കാല്‍നട യാത്രക്കാരോ മറ്റോ വീഴാതിരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനാലാണ് വീട്ടമ്മ കുഴിയില്‍ വീഴാന്‍ കാരണം. അപകട ഭീഷണി ഒന്നുമില്ലാത്ത താഴെ അങ്ങാടി റോഡില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം സംരക്ഷണഭിത്തി നിര്‍മിച്ചതു തന്നെ സ്വകാര്യ വ്യക്തികളുടെ സ്ഥലം സംരക്ഷിക്കാനും അവര്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടാക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നതിന് വേണ്ടിയാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. നിര്‍മാണം തന്നെ റോഡിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത് കൊണ്ടാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം 20 ലക്ഷം രൂപ ചിലവില്‍ 52 മീറ്റര്‍ നീളത്തിലാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്.
മൂന്ന് മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന സംരക്ഷണ ഭിത്തി തൊട്ടടുത്തുള്ള സ്വാകാര്യ വ്യക്തിയുടെ മതിലിനോക്കാള്‍ മുന്‍പിലായി 40 സെന്റീമീറ്ററോളം റോഡ് കൈയേറിയാണ് നിര്‍മിച്ചത്.
സാധാരണ ഗതിയില്‍ ഭൂമി സംരക്ഷണത്തിനായി സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ച മതിലിന് സമാന്തരമായോ അല്ലെങ്കില്‍ മതിലിന് അപ്പുറത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് റോഡിന് വീതി കൂട്ടി സംരക്ഷണമതില്‍ നിര്‍മിക്കുകയാണ് പതിവ്. ഇതില്‍ നിന്നെല്ലാം വിപരീതമായി റോഡിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കും വിധത്തില്‍ സംരക്ഷണഭിത്തി നിര്‍മിച്ചത് സ്വകാര്യ ഭൂഉടമകളെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ എല്ലാ റോഡുകളും പുനര്‍നിര്‍മിക്കുമ്പോള്‍ 12 മീറ്ററായി റോഡിന്റെ വീതി കൂട്ടുകയാണ് പതിവ്. എന്നാല്‍ മാനന്തവാടി താഴെ അങ്ങാടി റോഡില്‍ എട്ട് മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. സംരക്ഷണഭിത്തി നിര്‍മിച്ചതിനാല്‍ ഈ ഭാഗത്ത് ഇനി വീതി കൂട്ടാനും കഴിയില്ല. കുഴിയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കണമെങ്കില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കണം. എന്നാല്‍ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ കഴിയൂ. പി.ഡബ്ല്യു.ഡി ലക്ഷങ്ങള്‍ മുടക്കി സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കിയത് സ്വവകാര്യ വ്യക്തികളുടെ ഭൂമി സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."