ഇന്ന് കൂടുതല്‍ കേസുകള്‍ തൃശൂരില്‍, 6 വയസുകാരിയും ഏഴു മാസം പ്രായമായ പെണ്‍കുഞ്ഞുമടക്കം 25 പേര്‍ക്ക് രോഗം: ആശങ്കയുടെ മുള്‍മുനയില്‍ തൃശൂര്‍
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയില്‍. 25 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. നിലവില്‍ 145 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇക്കഴിഞ്ഞ മേയ് 31ന് മുംബെയില്‍നിന്നും വന്ന ചാലക്കുടി സ്വദേശികളായ (ആറു വയസുകാരി, ഏഴു മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസുള്ള സ്ത്രീ), ജൂണ്‍ രണ്ടിന് കുവൈത്തില്‍നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയില്‍നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂണ്‍ ഒന്നിന് ദുബായില്‍നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30), മുംബെയില്‍നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂണ്‍ നാലിന് മുംബെയില്‍നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമബംഗാളില്‍നിന്നും വന്ന പൂങ്കുന്നം സ്വദേശി(24),
ജൂണ്‍ രണ്ടിന് മധ്യപ്രദേശില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (22, സ്ത്രീ), മഹാരാഷ്ട്രയില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി(32), തൃശൂര്‍ സ്വദേശി (26), കുട്ടനെല്ലൂര്‍ സ്വദേശി (30) കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂര്‍ സ്വദേശി (54), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37), ആരോഗ്യപ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51), ആശാപ്രവര്‍ത്തകയായ ചാവക്കാട് സ്വദേശി (51), ആരോഗ്യപ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശി (34 സ്ത്രീ), ആരോഗ്യപ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30) ക്വാറന്റൈനില്‍ കഴിയുന്ന വിചാരണത്തടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33) എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."