ഒരു കുഞ്ഞിന് ഒരു മരം പദ്ധതിയുമായി ഗ്യാങ് സ്റ്റാര്‍ ക്ലബ്
കാളികാവ്: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനവുമായി കാളികാവിലെ ഗ്യാങ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ രംഗത്ത്. ഒരു കുഞ്ഞിന് ഒരു മരമെന്നതാണ് പദ്ധതി. ഇതനുസരിച്ച് കാളികാവിലും പരിസരങ്ങളിലും ഒരു കുഞ്ഞ് പിറന്നാല്‍ ക്ലബ് പ്രവര്‍ത്തകര്‍ ഒരു മരം നടും.
പിറവിയെടുക്കുന്ന കുഞ്ഞിന്റെ വീട്ടുമുറ്റത്താണ് തൈ നടുക. കുട്ടിക്ക് നല്കുന്ന പേര് തന്നെ വൃക്ഷത്തൈക്കും നല്‍കും. ഫെബ്രുവരിയില്‍ നടന്ന ടൂര്‍ണമെന്റ് നടത്തിപ്പിലൂടെ ലഭിച്ച തുകയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. ഗ്യാങ് സ്റ്റാര്‍ പ്രസിഡന്റ് അമീര്‍ കുരിക്കള്‍, ഭാരവാഹികളായ തെന്നാടന്‍ സല്മാന്, വി.പി നാഫിദ്, അനീസ്, റഹ്മാന് കുരിക്കള്‍, സജാദ്, നങ്ങച്ചന്‍ ജാസിഫ് തുടങ്ങിയവര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് നേതൃത്വം നല്കി. വീടുകളില്‍ തൈ നടുന്നതോടൊപ്പം പാതയോരങ്ങളിലും വൃക്ഷത്തൈവച്ചുപിടിപ്പിക്കാന് പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."