HOME
DETAILS

'സംവരണം മൗലികാവകാശമല്ല': സുപ്രിംകോടതി

  
backup
June 11 2020 | 15:06 PM

reservation-not-fundamental-right-supreme-court

 

ന്യൂഡല്‍ഹി: സംവരണം മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ പെടുന്നില്ലെന്ന് വീണ്ടും സുപ്രിംകോടതി. നീറ്റ് ആള്‍ ഇന്ത്യാ ക്വാട്ടയില്‍ സറണ്ടര്‍ ചെയ്യുന്ന സീറ്റുകളില്‍ 50 ശതമാനം സംവരണം പാലിക്കാത്തതിനെതിരായ ഹരജിയിലാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, കൃഷ്ണ മുരാരി, രവിന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹരജിക്കാരോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയപ്പാര്‍ട്ടികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, വൈക്കോ തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആള്‍ ഇന്ത്യാ ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ ഇതര മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കുമ്പോള്‍ സംവരണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, രാജ്യവ്യാപകമായി ഇത്തരത്തില്‍ സംവരണം പാലിക്കപ്പെടാത്ത സാഹചര്യമുണ്ടെന്നു ഹരജികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംവരണം പാലിക്കാത്തത് ഭരണഘടനയുടെ 32ാം വകുപ്പിന്റെ ലംഘനമാണെന്ന് ഡി.എം.കെ ഉള്‍പ്പടെയുള്ളവര്‍ വാദിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം പാലിച്ചാല്‍ തന്നെ സംവരണം നടപ്പാകുമെന്നും കോടതി പുതുതായി സംവരണം ഏര്‍പ്പെടുത്തി ഉത്തരവിടേണ്ട കാര്യമില്ലെന്നും ഡി.എം.കെയുടെ അഭിഭാഷകന്‍ പി. വില്‍സന്‍ വാദിച്ചു. ഈ ഘട്ടത്തില്‍ സംവരണത്തെ എങ്ങനെ മൗലികാവകാശമായി കണക്കാക്കാനാവുമെന്ന് സുപ്രിംകോടതി ചോദിച്ചു.

തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കോടതിയുടെ മുന്നിലെത്തിയതിനെ തങ്ങള്‍ അഭിനന്ദിക്കുന്നതായും എന്നാല്‍ ഇൗ ഹരജി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 226 പ്രകാരം ഹരജിക്കാര്‍ക്ക് ഇതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. ഇതോടെ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago