സ്വകാര്യ ബസ് ഉടമ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി സമയക്രമം പാലിക്കാത്തതിനാല്‍ ദുരിതത്തിലായ സ്വകാര്യ ബസുടമ കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ഡിപ്പോക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വാണിയമ്പലം മാട്ടക്കുളം സ്വദേശി നെച്ചിക്കാടന്‍ ഫിഷര്‍ ആണ് നിരാഹാര സമരം നടത്തുന്നത്.
തന്റെ ബസ് സര്‍വിസ് തകര്‍ക്കുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമയക്രമം പാലിക്കാതെ തന്റെ വാഹനത്തിന് തൊട്ടുമുന്നില്‍ സര്‍വിസ് നടത്തുന്നതു മൂലം ജീവിതം ദുരിതത്തിലായെന്ന് ഫിഷര്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി എം.ഡി, വകുപ്പുമന്ത്രി, തൃശൂര്‍ സോണല്‍ ഓഫിസര്‍, ആര്‍.ടി.ഒ, പൊലിസ് എന്നിവര്‍ക്ക് നിരന്തരമായി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഡിപ്പോക്കുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ സ്ഥലത്തെത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതരുമായി ചര്‍ച്ച നടത്തി.
മാനേജിങ് ഡയറക്ടറില്‍ നിന്നു മറുപടി ലഭിക്കാനായി ഫോണ്‍ മുഖേന ബന്ധപ്പെട്ടു. ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ എം.റസാബ്, ഇ.കെ നൗഫല്‍, മുര്‍ഷിദ്, മാനുപ്പ, കെ. അഷ്‌കര്‍, എന്‍. ഫര്‍സീം, കെ. ഹാരിസ് തുടങ്ങിയവരും ഫിഷറിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഠിനമായ ചൂടുമൂലം വൈകിട്ടോടെ ഇയാള്‍ അവശനായി. എന്നാല്‍ അധികൃതര്‍ തീരുമാനം കൈകൊള്ളാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ഫിഷര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."