ടൈപ്പ് വണ്‍ പ്രമേഹം: കുട്ടികള്‍ക്ക് നൂതന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന്
തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് നൂതന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫയര്‍ സൊസൈറ്റി. ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം ഇന്‍സുലിന്‍ എടുക്കേണ്ടതിനാല്‍ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പും സെന്‍സറും ലഭ്യമാക്കണം. ഇതിനായി നടപ്പിലാക്കിയ മിഠായി പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ചവര്‍ക്ക് പ്രായപരിധിയും സാമ്പത്തിക പരിധിയും നോക്കാതെ നൂതന ചികിത്സകള്‍ ലഭ്യമാക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വിജേഷ് ടി.ആര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍, ജീവന്‍ ജേക്കബ്, ഷിഹാബുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."