ദേശീയപാതയില്‍ ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ച്ച; ഒഴിവായത് വന്‍ ദുരന്തം
കഴക്കൂട്ടം: ദേശീയപാതയില്‍ ആസിഡ് ചോര്‍ച്ച ഉടനെ ഫയര്‍ഫോഴ്‌സ് എത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ മംഗലപുരം ജങ്ഷനില്‍വച്ചാണ് ടാങ്കറില്‍ നിന്നും ആസിഡ് ചോര്‍ന്നത്.
രൂക്ഷമായ ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് മംഗലപുരം പൊലിസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് ടാങ്കര്‍ ലോറിയെ ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്തിട്ടിരുന്ന ഒഴിഞ്ഞ പുരയിടത്തിലേക്ക് മാറ്റി. താല്‍ക്കാലികമായി ചോര്‍ച്ച അടച്ചു.
പുലര്‍ച്ചയോടെ മറ്റൊരു ടാങ്കര്‍ എത്തിച്ച് ആസിഡ് അതിലേക്ക് മാറ്റി. ആസിഡ് വീണ സ്ഥലത്ത് കുമ്മായവും മറ്റു രാസവസ്തുക്കള്‍ വിതറി നിര്‍വീര്യമാക്കുകയും ചെയ്തു.
തൂത്ത് കുടിയില്‍ നിന്നും ഹൈഡ്രോക്ലോറിക്ക് ആസിഡുമായി കൊരട്ടിയിലെ എല്ല് സംസ്‌ക്കരണ യൂനിറ്റിലേക്ക് കൊണ്ട് പോകവേയാണ് ആസിഡ് ചോര്‍ന്നതെന്ന് കഴക്കൂട്ടം ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഈ ആസിഡ് ശ്വസിച്ചാല്‍ ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യയുണ്ട്. അര്‍ഥ രാത്രി ആയതിനാലും യഥാസമയം ചോര്‍ച്ച കണ്ടെത്തി ഡാങ്കര്‍ ഒഴിഞ്ഞ സ്ഥലത്ത് മാറ്റിയതും ദുരന്തം ഒഴിവാക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."