കമ്പ്യൂട്ടര്‍ ലാബിന് ധനസാഹയം നല്‍കി
പെരുമ്പാവൂര്‍: ഗ്രാമീണ സ്‌കൂളുടെ ഉന്നമനത്തിനായി നടന്‍ ജയറാമും പ്രവാസി വ്യവസായിയായ സയ്യിദ് മുഹമ്മദ് നസീറിന്റേയും സഹകരണത്തോടെ സ്‌കൂളുകള്‍ക്ക് സഹായം നല്‍കി.
കൂവപ്പടി ഗവ. എല്‍.പി.എസ്, കുറിച്ചിലക്കോട് ഗവ. എല്‍.പി.എസ്, ചേരാനെല്ലൂര്‍ ഗവ. യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് തുക കൈമാറിയത്. കൂവപ്പടി എല്‍.പി.എസിന് ഉച്ചഭക്ഷണത്തിനുള്ള തുകയും ചേരാനെല്ലൂര്‍ എല്‍.പി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് അനുബന്ധമായ ലാബിന് വേണ്ട തുകയുമാണ് നല്‍കിയത്.
ഇതിനോടനുബന്ധിച് കൂവപ്പടി ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജയറാം നിര്‍വ്വഹിച്ചു.
പ്രവാസി വ്യവസായിയായ സയ്യിദ് മുഹമ്മദ് നസീര്‍ സഹായധനം കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അഭിലാഷ് മാധവന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ ഐഷാ ബീവി, പി.റ്റി.എ ഭാരവാഹികള്‍, രാഷ്ട്രീയ - സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."