മെഡി. കോളജിലെ മോഷണശ്രമങ്ങള്‍ തടയാന്‍ നടപടികളില്ല
മഞ്ചേരി: മെഡിക്കല്‍ കോളജിലെ മോഷണശ്രമങ്ങള്‍ തുടര്‍കഥയാവുന്നതു തടയാന്‍ നടപടികളില്ല. ഒ.പിയുടെ പരിസരങ്ങളിലാണ് മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനകം പലതവണകളായി മോഷണശ്രമങ്ങള്‍ നടന്നിരുന്നു. രാവിലെ എട്ടുമുതല്‍ ഉച്ചവരെ കനത്ത തിരക്ക് അനുഭവപ്പെടാറുള്ള സമയത്താണ് ഒ.പി പരിസരങ്ങളില്‍ മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുന്നത്. ഇത് തടയാന്‍ നടപടികളില്ല.
അതേസമയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണ കാമറകളില്ലാത്തതാണ് വലിയ തിരിച്ചടിയാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു രോഗികളെത്തുന്ന മെഡിക്കല്‍ കോളജില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും നിറവേറ്റപ്പെട്ടിട്ടില്ല. ജില്ലയുടെ മെഡിക്കല്‍ കോളജെന്ന നിലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ വേണ്ട നടപടികളുണ്ടാവാത്തത് അധികൃതരുടെ അനാസ്ഥയായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."