HOME
DETAILS
MAL
കപ്പല്‍ ജീവനക്കാര്‍ പട്ടിണി സമരം നടത്തി
backup
July 13 2016 | 21:07 PM
മട്ടാഞ്ചേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോര്‍വേഡ് സീമെന്‍സ് യൂനിയന്‍ ഓഫ് ഇന്ത്യ , ഓള് ഇന്ത്യാ റിട്ടയേഡ് സീ ഫയറേഴ്സ് ഫെഡറേഷന് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കപ്പല്‍ ജീവനക്കാരും, വിരമിച്ചവരും പട്ടിണിസമരം നടത്തി. ഐ. എല്‍.എം.ഒ. തീരുമാനപ്രകാരംഅടിസ്ഥാന ശമ്പളം 41291 രൂപ (614 ഡോളര്‍) ആക്കുക .ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ കുറഞ്ഞത് പ്രതിമാസം അയ്യായിരം രൂപയെങ്കിലും പെന്ഷന് നല്‍കുക, വിരമിച്ചവര്‍ക്ക് ചികത്സാ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് തുറമുഖത്തെ മര്ക്കന്റല് മറൈന്‍ ഡിപ്പാര്‍ട്ട്മെന്റിനു മുന്പിലായിരുന്നു സമരം.ഓള് ഇന്ത്യാ റിട്ടയേഡ് സീഫയറേഴ്സ് ഫെഡറേഷന് ദേശീയ കോഡിനേറ്റര്‍ ടി.പി ഭാസ്കരന് ,മൈക്കിള്‍ സേവ്യര്‍, കെ രാമചന്ദന്‍, എം പ്രസാദ്, വിജയന് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."