HOME
DETAILS
MAL
വേനല്‍ ചൂടില്‍ പച്ചക്കറി തൊട്ടാല്‍ പൊള്ളും
backup
March 28 2019 | 04:03 AM
പാലാ: വേനല്‍ ചൂടില്‍ നടുരുകുമ്പോള് പച്ചക്കറിയില്‍ തൊട്ടാല്‍ പൊള്ളും. വേനല്‍ കടുത്തതോടെ പച്ചക്കറിവില ക്രമാതീതമായി ഉയരുകയാണ്.
കിലോയ്ക്ക് 27 രൂപ വിലയുണ്ടായിരുന്നത് ബീന്‍സിനു 95 മുതല്‍ 105 രൂപവരെയാണു വില. പയറിന് 65രൂപയും വെണ്ടയ്ക്ക, കത്രിക്ക, വഴുതന, മുളക്, കിഴങ്ങ്, വെള്ളരി തുടങ്ങി നമ്മള് നിത്ത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ക്കും 40നും 50നും മേലെയാണ് വില.
കടുത്ത വേനല്‍ ചൂടില്‍ പണിയെടുക്കാന്‍ ആകാതെ സാധാരണക്കാരന് വലയുമ്പോള്‍ പച്ചക്കറിയുടെ വില വര്‍ധന ജീവിതം ദുസ്സഹമാക്കുന്നു. കനത്ത ചൂട് മൂലം കൃഷി നശിക്കുന്നതാണ് വില വര്‍ധനക്ക് കാരണമെന്നു കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."