HOME
DETAILS
MAL
ഈജിപ്തില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മികളെ കണ്ടെത്തി
backup
April 19 2017 | 00:04 AM
റിയാദ്: ഈജിപ്തില്‍ വീണ്ടണ്ടും ആറ് മമ്മികളെ കണ്ടെണ്ടടുത്തു. വിവിധ ഭാഗങ്ങളില്‍ പഠനം നടത്തുന്ന പുരാവസ്തു ഗവേഷകരാണ് 3,500 വര്‍ഷത്തോളം പഴക്കമുണ്ടെണ്ടന്ന് കരുതുന്ന കല്ലറകളില്‍ നിന്ന് മമ്മികളെ കണ്ടെണ്ടത്തിയത്.
1,000 പ്രതിമകളോടൊപ്പം അടക്കം ചെയ്ത നിലയിലായിരുന്നു ഇവയെന്ന് ഈജിപ്ത് പുരാവസ്തു ഗവേഷണ മന്ത്രാലയം വ്യക്തമാക്കി. ഈജിപ്തിലെ പുരാതന നഗരി സ്ഥിതി ചെയ്യുന്ന ലക്സോര്‍ പട്ടണത്തിലെ പ്രാന്ത പ്രദേശത്തു നിന്നാണ് മമ്മികളെ കണ്ടെണ്ടടുത്തത്.
വിവിധ നിറത്തിലുള്ള പെയിന്റടിച്ച ശവപ്പെട്ടിയില്‍ അടക്കം ചെയ്ത നിലയിലായിരുന്നു. ഇവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട രാജഭരണ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടണ്ടുന്നതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."