ജില്ലയില്‍ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് മദ്‌റസയിലേക്ക്
നെടുമ്പാശ്ശേരി: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളില്‍ റമദാന്‍ അവധിക്ക് ശേഷം ഇന്ന് അധ്യയനം ആരംഭിക്കും. എറണാകുളം ജില്ലയില്‍ 26000 കുട്ടികളാണു മതപഠനത്തിനായി ഇന്നുമുതല്‍ മദ്‌റസകളില്‍ എത്തുന്നത്.'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയവുമായാണ് ഈ വര്‍ഷം അധ്യയനം ആരംഭിക്കുന്നത്.
സമസ്തയുടെ നേതൃത്വത്തില്‍ 272 മദ്‌റസകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. എണ്ണൂറോളം അധ്യാപകരും ഈ മദ്‌റസകളില്‍ സേവനം ചെയ്യുന്നു.
വിവിധ മേഖലകള്‍ തിരിച്ചുള്ള 15 റെയിഞ്ച് കമ്മിറ്റികള്‍ വഴിയാണ് ജില്ലയിലെ മദ്‌റസകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.നെടുമ്പാശ്ശേരി,ആലുവ,എടത്തല,പെരിങ്ങാല,വൈപ്പിന്‍,എറണാകുളം,കൊച്ചി,ഏലൂര്‍,പാനായിക്കുളം,വാഴക്കുളം,പെരുമ്പാവൂര്‍,മുവാറ്റുപുഴ,കോതമംഗലം,തൃക്കാക്കര,കളമശ്ശേരി എന്നീ റെയിഞ്ച് കമ്മിറ്റികളാണ് സമസ്തക്ക് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ വര്‍ഷത്തെ സംസ്ഥാന പ്രവേശനോത്സവം എറണാകുളം ജില്ലയിലെ പള്ളിലാംകര നൂറുല്‍ ഹുദ മദ്‌റസയില്‍ നടക്കും.രാവിലെ 6.30 പ്രമുഖ സമസ്ത നേതാക്കളുടെയും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ്.
ഈ വര്‍ഷം പുതുതായി എത്തുന്ന കൂട്ടുകാരെ സ്വീകരിക്കാന്‍ സുന്നി ബാലവേദിയുടെയും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റികളുടെയും നേതൃത്ത്വത്തില്‍ വിവിധ മദ്‌റസകളില്‍ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്.ജില്ലയിലെ എല്ലാ മദ്‌റസകള്‍ കേന്ദ്രീകരിച്ചും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."