കോട്ടയത്ത് നാലുപേര്‍ക്ക് സൂര്യാതപം
കോട്ടയം: ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്ക് സുര്യാതപമേറ്റു. പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകനും വൈക്കത്ത് രണ്ട് തൊഴിലാളികള്‍ക്കും തെള്ളകത്ത് യുവതിക്കുമാണ് സുര്യാതപമേറ്റത്.
ആന്റോ ആന്റണിയുടെയും തോമസ് ചാഴികാടന്റെയും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന് സൂര്യാതപത്തില്‍ പൊള്ളലേറ്റു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ജോസ് കെ. മാണി എം.പി. എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പൊന്‍കുന്നം, പാലാ, കോട്ടയം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തശേഷം രാത്രി ഒരു മണിയോടെ വീട്ടിലെത്തി ഡ്രസ് മാറി കുളിച്ചപ്പോള്‍ ദുസ്സഹമായ നീറ്റലനുഭവിച്ചപ്പോഴാണ് ഡി.സി.സി വൈസ് പ്രസിഡന്റിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റതായി കണ്ടത്.
പലര്‍ക്കും ശരീരത്തിന്റെ പിന്‍ഭാഗത്തും കൈകാലുകളിലെ മസില്‍ ഭാഗത്തുമാണ് തൊലിപ്പുറത്ത് പൊള്ളലേക്കുന്നതായി വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11ന് കാരിത്താസില്‍ നിന്നും പഴയ എം.സി റോഡ് വഴി തെള്ളകത്തേയ്ക്ക് നടക്കുമ്പോഴാണ് തെള്ളകം വട്ട മലയില്‍ നിസ്സാമിന്റെ ഭാര്യ അഖില (26)ക്ക് പൊളളലേറ്റത്. നടന്നു പോകുന്നതിനിടയില്‍ ഒരു മണിക്കൂറോളം വെയില്‍ കൊള്ളേണ്ടിവന്നു.
വീട്ടില്‍ ചെന്ന ശേഷം മുഖത്തിന് അസ്വസഥത തോന്നിയെങ്കിലും കാര്യമാക്കിയില്ല. ചൊവ്വാഴ്ച ആയപ്പോള്‍ മുഖം കരുവാളിക്കുകയും ഇന്നലെ മുതല്‍ മുഖത്തിന്റെ തൊലി പോകുവാനും തുടങ്ങി.തുടര്‍ന്ന് മുഖത്തിന് നീറ്റലും ശക്തമായ തിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുകയായിരിന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവരെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈക്കം മറവന്‍തുരുത്തില്‍ രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു. ടി.വി പുരം പടിഞ്ഞാറെ ചാണിയില്‍ സന്തോഷ്, തുരുത്തുമ്മ രത്‌നശ്രീയില്‍ സാബു (47) എന്നിവര്‍ക്കാണ് സൂര്യാതപം ഏറ്റത്. കുലശേഖരമംഗലത്ത് നാളികേരം പൊതിക്കുന്നതിനിടയിലാണ് സന്തോഷിനു പൊള്ളല്‍ ഏറ്റത്. ടി.വിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കക്കയുമായി റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് കൂലിപ്പണികാരനായ സാബുവിനു പൊള്ളല്‍ ഏറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."