ഊരകത്ത് ജാഗ്രതാസമിതികളായി
വേങ്ങര: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ഊരകം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ രുപീകരിച്ചു. ട്രോമ കെയര്‍, കുടുംബശ്രീ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി യുവജന ക്ലബ്ബ് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് അംഗങ്ങള്‍.
പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആരോഗ്യ വകുപ്പിനെ അറിയിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക എന്നിവയാണ് ജാഗ്രതാ സമിതി ജോലി. ഇതിനായി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേര്‍ന്നു. അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ കൊതുക് ഉറവിട നശീകരണം നടത്തി. സമിതി രൂപീകരണ യോഗത്തില്‍ പി.കെ സഫ്റീന ആധ്യക്ഷയായി. പി.കെ സൗദ അബൂത്വാഹിര്‍, കെ.ടി അബൂബക്കര്‍, വി.കെ മൈമൂനത്ത്, സി.കെ ഷംസുദ്ദീന്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീദ, എച്ച്.ഐ അബ്ദുള്‍ലത്തീഫ്, കെ.വി ഹരീഷ്, ജെ.എച്ച് ഷഹര്ബാന്, എ.കെ ദേവയാനി, പി. സലീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."