HOME
DETAILS

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  
backup
March 28 2019 | 04:03 AM

%e0%b4%a8%e0%b4%be%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be-%e0%b4%b8%e0%b4%ae%e0%b4%b0-2

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ പി.കെ സുധീര്‍ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആണ് കോട്ടയം ജില്ലയില്‍ പുരോഗമിച്ചു വരുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കി നാളെ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കൈമാറും. വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 10ന് കലക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ നടക്കും.
കമ്മിഷനിങ് ഏപ്രില്‍ 11ന് അതാത് വിതരണ കേന്ദ്രത്തില്‍ നടത്തുമെന്ന് കലക്ടര്‍ പി.കെ സുധീര്‍ബാബു പറഞ്ഞു പോളിങ് ജോലികള്‍ക്കായി 8140 പേരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവര്‍ക്ക് പരിശീലനം ഏപ്രില്‍ ആദ്യവാരം നടക്കും. രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ ഏഴു മുതല്‍ 15 വരെ നടക്കും. ഇവയ്ക്കു പുറമേ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കുടിവെള്ളം, വൈദ്യുതി, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വരെ പോളിങ് പൊലിസ് സ്റ്റേഷനില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ 100 ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇവര്‍ക്കായി വാഹനസൗകര്യം അടക്കം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ അക്കൗണ്ട് ചെയ്യാന്‍ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, സ്ഥാനാര്‍ത്ഥികളുടെ പൊതുപരിപാടികള്‍ ചിത്രീകരിക്കാന്‍ വീഡിയോ സര്‍വൈലന്‍സ് ടീം, അനധികൃത മദ്യം നിര്‍മാണവും വിതരണവും തടയാന്‍ ലിക്വര്‍ മോണിറ്ററിങ് കമ്മിറ്റി തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കി വരികയാണ്.
സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഏപ്രില്‍ നാലുവരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago