HOME
DETAILS
MAL
ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് അന്തരിച്ചു
backup
June 12 2020 | 02:06 AM
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13ാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പാറാട് കണ്ണങ്കോട് കേളോത്തന്റെവിട കുഞ്ഞിക്കാട്ടില്‍ പി.കെ കുഞ്ഞനന്തന് (71) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞനന്തന് മാര്‍ച്ച് 13ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി.പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
പരേതനായ കുഞ്ഞിക്കാട്ടില്‍ കണ്ണന് നായരുടെയും കുഞ്ഞൂഞ്ഞ് അമ്മയുടെയും മകനാണ്. ഭാര്യ: വലിയപറമ്പത്ത് വി.പി ശാന്ത (പാറാട്). മക്കള്‍: ഷബിന (അധ്യാപിക, കണ്ണങ്കോട് ടി.പി ഗോപാലന് മെമ്മോറിയല്‍ യു.പി സ്കൂള്‍), ഷിറില്‍ (മസ്കത്ത്). മരുമക്കള്‍: മനോഹരന് (തൂവക്കുന്ന്), നവ്യ (അധ്യാപിക, പാറേമ്മല്‍ യു.പി സ്കൂള്‍ കടവത്തൂര്‍). സഹോദരങ്ങള്‍: നാരായണന് (റിട്ട. അധ്യാപകന്, ടി.പി ഗോപാലന് മെമ്മോറിയല്‍ യു.പി സ്കൂള്‍), പരേതനായ ബാലന് നായര്‍. സംസ്കാരം ഉച്ചയ്ക്കു 12ന് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."