കടയില്‍ നിന്നു പണം കവര്‍ന്നു
കാസര്‍കോട്: ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നു പണം കവര്‍ന്നതായി പരാതി. നുള്ളിപ്പാടിയിലെ അക്വ ഗ്രാനൈറ്റ് കടയില്‍ നിന്നാണ് 118000 രൂപ കവര്‍ച്ച ചെയ്യപ്പെട്ടത്. കടയിലെ അക്കൗണ്ടന്റ് ഉമ്മര്‍ ഫാറൂഖ് കാസര്‍കോട് ടൗണ്‍ പൊലിസില്‍ പരാതി നല്കി. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം നാലിനും 4.30നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വൈകിട്ട് കടയില്‍ വന്നിരുന്നു. കടയിലെ ജീവനക്കാരന് ഗ്രാനൈറ്റുകള്‍ വാങ്ങാനെത്തിയ ചിലരുമായി സംസാരിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്ത ശേഷം ഇവരില്‍ നിന്നു പണം വാങ്ങി മേശവലിപ്പിലിടുമ്പോഴാണ് ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കാണാനില്ലെന്ന് വ്യക്തമായത്.
കടയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ടംഗ സംഘത്തെയും കാണാനില്ലായിരുന്നു. ഇവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണു സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."