നാല്പതിനായിരം പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മാറഞ്ചേരി: പൊതുജലാശയങ്ങളിലെ മത്സ്യ കുഞ്ഞുനിക്ഷേപം വെളിയങ്കോട് മാട്ടുമ്മല്‍ കടവില്‍ നടന്നു. പുഴ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായാണ് പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
അമിതമായ ചൂഷണവും വര്‍ധിച്ചുവരുന്ന മത്സ്യത്തിന്റെ ആവശ്യകതയും മൂലം ശോഷിച്ചുവരുന്ന മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കിയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന് കീഴില്‍ 40,000 പൂമീന്‍ കുഞ്ഞുങ്ങളെയാണ് വെളിയങ്കോട് അഴിമുഖത്ത് നിക്ഷേപിച്ചത്.
ആറുമാസം കൊണ്ട് ഒരു കിലോവരെ വളര്‍ച്ച കൈവരിക്കുന്ന മത്സ്യങ്ങളാണ് പുഴയിലൊഴുക്കിയത്. പൂമീന്‍ പുറമെ ജില്ലയിലെ വിവിധയിടങ്ങളിലായി കാരച്ചെമ്മീന്, കട്ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിക്ഷേപിക്കും. വെളിയങ്കോട് മാട്ടുമ്മല്‍ കടവില്‍ നടന്ന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബീരാന് കുട്ടി അധ്യക്ഷനായി. ഫിഷറീസ് ഡി.ഡി.സി ജയനാരായണന്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ കെ.പി അംജദ്, സുലൈമാന്‍, കബീര്‍, നിഷ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."