HOME
DETAILS

ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു

  
backup
March 28 2019 | 05:03 AM

%e0%b4%87%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%9e

മൂന്നാര്‍: വരയാടുകളുടെ പ്രജനം പൂര്‍ത്തിയായതോടെ ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. ജനുവരി 21 നാണ് പാര്‍ക്ക് അടച്ചത്. 72 വരയാടിന്‍ കുട്ടികള്‍ ഈവര്‍ഷം പിറന്നതായാണ് വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് അനുസരിച്ച് 816 വരയാടുകളാണ് ഇരവികുളം നാഷനല്‍ പാര്‍ക്കിലുള്ളത്. ഏപ്രില്‍ അവസാനവാരത്തോടെ ഈ വര്‍ഷത്തെ സെന്‍സസ് ആരംഭിക്കും.
1975 ല്‍ ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായശേഷം വനം വകുപ്പ് ആദ്യമായി ഇവിടെ വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത് 1996 ലാണ്. അന്ന് 640 എണ്ണം ഉള്ളതായായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇരവികുളത്തെ വരയാടുകളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയപഠനം നടത്തുകയും എണ്ണം തിട്ടപ്പെടുത്തുകയും ചെയ്തത് ന്യൂയോര്‍ക്ക് സുവോളജിക്കല്‍ സൊസൈറ്റി ഡയറക്ടറായിരുന്ന ഡോ ജോര്‍ജ് വി ഷാലര്‍ ആയിരുന്നു. ലക്കം ആദിവാസിക്കുടിയിലെ രംഗസ്വാമി മുതുവാന്റെ സഹായത്തോടെ 1969 ലായിരുന്നു ഇത്. അന്ന് 550 വരയാടുകളെയാണ് ഇവര്‍ക്ക് കണ്ടെത്താനായത്. പിന്നീട് 1978 ല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഇ .ആര്‍. സി ദേവ്ധര്‍ നടത്തിയ കണക്കെടുപ്പിലും 550 ആടുകളെ കണ്ടെത്തി.
1980 ലും 81 ലും അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലിഫോര്‍ഡ് ഡയസ് നടത്തിയ നിരീക്ഷണങ്ങളില്‍ യഥാക്രമം 580 ഉം 614 ഉം എണ്ണമുള്ളതായാണ് കണക്കാക്കിയത്. വനം വകുപ്പ് 1998 ല്‍ നടത്തിയ കണക്കെടുപ്പില്‍ 760 ഉം പീച്ചിയിലെ കേരളാ വനം ഗവേഷണ കേന്ദ്രം രണ്ടായിരത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 696 ഉം എണ്ണത്തെ കണ്ടെത്തി.
ഭൂമുഖത്ത് ആകെയുള്ള 2500 വരയാടുകളില്‍ 1100ലധികം പശ്ചിമഘട്ട മലനിരകളിലാണെന്നാണ് കണക്ക്. ഇവയുടെ ഏറ്റവും പ്രധാന അഭയകേന്ദ്രമാണ് ഇരവികുളം. ഇവിടുത്തെ 97 ചതതുരശ്രമൈല്‍ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. പാറകള്‍ക്ക് തമിഴില്‍ വരൈ എന്നാണ് പറയുക. കിഴക്കാംതൂക്കായ പാറകളിലൂടെ അനായാസം ഓടിച്ചാടി നടക്കുന്നതിനാല്‍ ആദിവാസികള്‍ ഇവയെ വരൈ ആടുകള്‍ എന്നു വിളിച്ചു. ഇത് ലോപിച്ചാണ് വരയാടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago