HOME
DETAILS
MAL
ഒളമ്പകടവ് പാലം ടെന്‍ഡര്‍ നടപടികളായി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് കെ.ടി ജലീല്‍
backup
July 04 2018 | 07:07 AM
എടപ്പാള്‍: മാറഞ്ചേരി, എടപ്പാള്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒളമ്പകടവ് പാലം പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികളായി. 26.84 കോടി രൂപക്ക് മേരി മാത കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ടെന്‍ഡര്‍ എടുത്തത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ളത്.
കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയതോടെയാണ് പ്രവര്‍ത്തനം ഊര്‍ജ്ജിതമായത്. നേരത്തെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പാലംപ്രവൃത്തിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തെ കുറിച്ചും അതില്‍ സ്വകാര്യ വ്യക്തികളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുമുള്ള സ്ഥലങ്ങളുടെ അളവുകളും സംഘം കണക്കാക്കിയിരുന്നു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."