കരിപ്പൂരിനോട് അവഗണന; വിമാനത്താവള പരിസരത്ത് ദ്വിദിന രാപകല്‍ സമരം തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോടുളള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മറ്റി വിമാനത്താവള പരിസരത്ത് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തുടങ്ങി. വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുക, വിമാനത്താവളത്തോടുളള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ടുദിവസത്തെ രാപകല്‍ സമരം തുടങ്ങിയത്.
മുന്‍മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി.
ടി.വി ഇബ്രാഹീം എം.എല്‍.എ, വി.എ കരീം, കെ.പി.അബ്ദുല്‍ മജീദ്, പി.ടി അജയ് മോഹന്‍, ഇ.മുഹമ്മദ് കുഞ്ഞി, എ.കെ അബ്ദുറഹ്മാന്, കെ.കെ ആലിബാപ്പു, കെ.പി സക്കീര്‍ മാസ്റ്റര്‍, കെ.കെ.റഫീഖ്, എം.കെ.മുഹ്സിന്, കെ.സി.അബ്ദുറഹ്മാന്, കെ.എ. കൊടശ്ശേരി, പി നിധീഷ്, സജാദ് ബാബു കളത്തിങ്ങല്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, സി.എ ഫൈറൂസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."