HOME
DETAILS
MAL
പരീക്ഷയ്ക്കിടയിലും 'വര്‍ഗീയ പരീക്ഷണം'
backup
June 12 2020 | 02:06 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിനകത്ത് പ്രവേശിപ്പിക്കാതെ പുറത്തുനിര്‍ത്തിയതായി ആരോപണം. ഭോപ്പാലിലെ സെന്‍ട്രല്‍ റീജ്യനില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ ആരിഫ് മസൂദാണ് ആരോപണവുമായി രംഗത്തെത്തിയത്. നവലാഖയിലെ സ്കൂളിനെതിരേയാണ് പരാതി. ഇവിടെ അടുത്തുള്ള ഇസ്ലാമിയ്യ കരീമിയ്യ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും നവലാഖയിലെ സ്കൂളായിരുന്നു പരീക്ഷാ കേന്ദ്രം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കെത്തിയെങ്കിലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ഇവരെ സ്കൂളിന് പുറത്തിരുന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."