മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ
തൊടുപുഴ: ജില്ലയില്‍ ചൂട് ശരാശരിയില്‍ നിന്നും ഉയരുന്ന സാഹചര്യം തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ സൂര്യാതപ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍ അറിയിച്ചു. രാവിലെ 11 മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
വീടിന് പുറത്ത് ഇറങ്ങേണ്ട സാഹചര്യങ്ങളില്‍ ദേഹം പരമാവധി മൂടുന്ന രീതിയിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും മുഖത്ത് നേരിട്ട് വെയില്‍ കൊള്ളാതിരിക്കുന്നതിനായി തൊപ്പി ധരിക്കുകയോ കുട ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ജോലിക്കിടയില്‍ തണലില്‍ മാറി നിന്ന് വിശ്രമിക്കേണ്ടതാണ്. നിര്‍ജ്ജലീകരണം തടയുന്നതിന് എപ്പോഴും കയ്യില്‍ ശുദ്ധജലം കരുതുകയും ഇടയ്ക്കിടെ കുടിക്കുകയും വേണം. ഓരോ മണിക്കൂര്‍ ഇടവിട്ട് 200 മില്ലി തിളപ്പിച്ചാറിയ വെള്ളം കുടിക്കാവുന്നതാണ്. ക്ഷീണം കൂടുതലായി അനുഭവപ്പെടുകയാണെങ്കില്‍ ഒ.ആര്‍.എസ് ലായനി കുടിക്കണം. കൂടാതെ വൈദ്യസഹായം തേടുകയും വേണം.
ചര്‍മ്മം ഒട്ടും വിയര്‍ക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ള വരണ്ട ചര്‍മ്മം, സ്ഥലകാല വിഭ്രാന്തി, ശ്വാസംമുട്ടല്‍, വിങ്ങുന്നതുപോലെയുള്ള തലവേദന, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം. വെയിലത്ത് നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ കുളിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ദേഹം തണുത്തതിന് ശേഷം മാത്രമേ കുളിക്കുവാന്‍ പാടുള്ളൂ. ചായ, കാപ്പി, ലഹരി പദാര്‍ത്ഥങ്ങള്‍ , കൂടുതല്‍ മസാല അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. കഞ്ഞിയും പയറുമാണ് ഏറ്റവും അനുയോജ്യമായ ഭക്ഷണം. ഐസുവെള്ളം, ഫ്രീസ് ചെയ്ത ഐറ്റംസ് എന്നിവ ഉപയോഗിക്കുന്നത് നല്ലതല്ല. പകരം തിളപ്പിച്ചാറിയ വെളളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയവ ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം. പ്രായമുള്ളവരും കൊച്ചുകുട്ടികളും ഗുരതരമായ രോഗമുള്ളവരും വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ആശുപത്രികളിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."