HOME
DETAILS
MAL
മാലിന്യമല്ല; മനുഷ്യനായിരുന്നു!
backup
June 12 2020 | 02:06 AM
ലക്നൗ: പശുക്കളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും പത്തു വര്‍ഷംവരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന ശിക്ഷയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍, മനുഷ്യന്റെ മൃതശരീരം പൊലിസ് നോക്കിനില്‍ക്കേ, അടുത്ത് ആംബുലന്‍സ് ഉണ്ടായിരിക്കേ നഗരസഭാ ജീവനക്കാര്‍ കൊണ്ടുപോയത് മാലിന്യങ്ങള്‍ക്കൊപ്പം.
ഉത്തര്‍പ്രദേശിലെ ബല്റാംപൂര് ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. 42കാരനായ മുഹമ്മദ് അന്‍വറിന്റെ മൃതദേഹത്തോടാണ് കടുത്ത അനാദരവുണ്ടായത്. ഇവിടെ സര്‍ക്കാര്‍ ഓഫിലേക്കെത്തിയ അന്‍വര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഈ മൃതദേഹം കയറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തയാറായില്ലെന്നാണ് വിവരം.
തുടര്‍ന്നാണ് പൊലിസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം നഗരസഭയുടെ മാലിന്യവണ്ടിയില്‍ കൊണ്ടുപോയത്.
അന്‍വര്‍ മരിച്ചുകിടക്കുന്നതും മൃതദേഹത്തിനു ചുറ്റും പൊലിസുകാര്‍ നില്ക്കുന്നതും നഗരസഭാ ജീവനക്കാര്‍ മൃതദേഹം മാലിന്യവണ്ടിയിലേക്ക് എറിയുന്നതുമായ മൂന്നു ദൃശ്യങ്ങള്‍ പുറത്തായതോടെ നാലു പൊലിസുകാരെയും നാലു നഗരസഭാ ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."