ഡീന്‍ കുര്യാക്കോസിന് കുടിയേറ്റ മേഖലകളില്‍ ആവേശകരമായ സ്വീകരണം
രാജാക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഹൈറേഞ്ചിലെ കുടിയേറ്റ മേഖലകളില്‍ ആവേശകരമായ സ്വീകരണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ കര്‍ഷക ജനത നെഞ്ചോടു ചേര്‍ത്തു.
രാവിലെ രാജാക്കാട് നിന്നാണ് ഇന്നലത്തെ സൗഹൃദ സന്ദര്‍ശനം ആരംഭിച്ചത്. നൂറു കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്ക് അകമ്പടിയായി ഓരോ കേന്ദ്രങ്ങളിലും എത്തിയിരുന്നു. കര്‍ഷക ജനതയുടെ ആവലാതികളെല്ലാം സ്ഥാനാര്‍ഥി കേട്ടറിഞ്ഞു. ഇതിനിടെ മേഖലയിലെ ആരാധനാലയങ്ങളിലും സ്‌കൂളുകളിലും ഡീന്‍ കുര്യാക്കോസ് സൗഹൃദ സന്ദര്‍ശനം നടത്തി.
കുടിയേറ്റ പ്രദേശങ്ങളായ രാജാക്കാട്, രാജകുമാരി, എന്‍.ആര്‍ സിറ്റി, ശാന്തന്‍പാറ, സേനാപതി, കുരുവിളാ സിറ്റി, മുരിക്കും തൊട്ടി, മാങ്ങാത്തൊട്ടി, പൂപ്പാറ, കുളപ്പാറച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കുളപ്പാറച്ചാല്‍ കിന്‍ഫ്ര കോട്ടന്‍ ക്ലോത്ത് കമ്പനിയിലെത്തിയ ഡീനിനെ 350 ഓളം ജീവനക്കാര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇടുക്കി ജനതയുടെ ഏതൊരാവശ്യത്തിനും താന്‍ കൂടെയുണ്ടെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പു നല്‍കി.
രാജകുമാരി ഗലീലക്കുന്ന് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി, രാജകുമാരി ഐ .ടി .ഐ, രാജകുമാരി നോര്‍ത്ത് എസ് എന്‍ ഡി പി ശാഖ, കുരുവിള സിറ്റി സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍, മുരിക്കും തൊട്ടി മാര്‍ മാത്യൂസ് പബ്ലിക് സ്‌കൂള്‍, പൂപ്പാറ എം.ജി യു.പി.എസ്, മുരിക്കും തൊട്ടി തര്‍ബായത്തുല്‍ ഇസ്‌ലാം മദ്‌റസ, മുരിക്കും തൊട്ടി മോണ്ട് ഫോര്‍ട്ട് വാലി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂപ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കുരുവിളാ സിറ്റി ആശ്രമം, രാജകുമാരി എന്‍.എസ്. എസ് കോളജ്, ദൈവമാതാ പള്ളി, രാജകുമാരി സേനാപതി പഞ്ചായത്ത് ഓഫിസുകള്‍, മാങ്ങാത്തൊട്ടി സെന്റ് മേരീസ് സ്‌കൂള്‍, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, എസ്.എച്ച് കോണ്‍വന്റ് എന്നിവിടങ്ങളില്‍ സൗഹ്യദ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കുമളിയില്‍ പീരുമേട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."