സ്പീക്കര്‍ പ്രഖ്യാപിച്ച് പോയി; ഊര്‍ങ്ങാട്ടിരിയില്‍ ഫുട്‌ബോള്‍ ഹബ് ഇനിയും നടപ്പായില്ല
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ആസ്ഥാനമാക്കി ഫുട്‌ബോള്‍ ഹബ് സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുമെന്ന നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ വാഗ്ദാനം നടപ്പാക്കാന്‍ നടപടിയൊന്നുമായില്ല. അകാലത്തില്‍ പൊലിഞ്ഞ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗം സി. ജാബിറിന്റെ സ്മാരകത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ തെരട്ടമ്മലില്‍ വച്ച് സ്പീക്കര്‍ നടത്തിയ പ്രഖ്യാപനമാണ് പത്ത് മാസമായിട്ടും എങ്ങുമെത്താതെ കിടക്കുന്നത്.
ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ എല്ലാ കാലത്തും ചെയ്ത ഊര്‍ങ്ങാട്ടിരി, അരീക്കോട്, എടവണ്ണ പഞ്ചായത്തുകളെ സംയോജിപ്പിച്ച് ഊര്‍ങ്ങാട്ടിരി ആസ്ഥാനമാക്കിയാണ് ഫുട്‌ബോള്‍ ഹബ് തുടങ്ങാന്‍ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നത്.
പി.കെ ബഷീര്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത വേദിയിലാണ് പ്രഖ്യാപനമുണ്ടായത്. ഇതിനായി പദ്ധതി പ്രൊപ്പോസല്‍ തനിക്ക് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ വേദിയിലുള്ള ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരം ഒരു നീക്കം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാഞ്ഞതാണ് സ്പീക്കറുടെ പ്രഖ്യാപനം നടപ്പാകാതിരിക്കാന്‍ കാരണം.
വിശാലമായ ഫുട്‌ബോള്‍ മൈതാനങ്ങള്‍ പരന്ന് കിടക്കുന്ന പ്രദേശമാണ് തെരട്ടമ്മല്‍. നിരവധി സംസ്ഥാന ദേശീയ ടീമംഗങ്ങളും എല്ലാ കാലത്തും അരീക്കോടും ഊര്‍ങ്ങാട്ടിരിയും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കളിക്കാരുടെ സ്വാഭാവിക പ്രതിഭയില്‍ നിന്നുള്ള വളര്‍ച്ച എന്നല്ലാതെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ കളിക്കാരെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയില്ല.ഫുട്‌ബോള്‍ ഹബിനുള്ള പ്രൊപ്പോസല്‍ ഉടന്‍ ത/ാറാക്കുമെന്നും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഊര്‍ങ്ങാട്ടിരി വഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."