അരൂര്‍ പള്ളി ബസ് സ്റ്റോപ്പിലെ ബസ്‌ബേ പദ്ധതി നിലച്ചു
അരൂര്‍: അരൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ അപകടം ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ബസ്‌ബേ പദ്ധതി നിലച്ചു. ദേശീയപാതയുടെ ഭാഗമായുള്ള സ്ഥലത്തുതന്നെ പുറത്തേക്ക് തള്ളിയാണ് പോലീസ് ബസ്‌ബേ തയ്യാറായിക്കയത്. റോഡില്‍ തന്നെ ബസുകള്‍ നിര്‍ത്തുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ബസ്‌ബേ സംവിധാനം പോലീസ് ഒരുക്കിയത്.
ബസുകള്‍ ഇവിടേക്ക് കയറ്റി നിര്‍ത്തുന്നതിനായി ആദ്യഘട്ടത്തില്‍ പോലീസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ പോലീസ് ഇല്ലാതായതോടെ പഴയതുപോലെയായി. ദേശീയപാതയില്‍നിന്നും ബസ് ബേയിലേക്ക് ബസുകള്‍ ഇറക്കാന്‍ റോഡ് ഇല്ലാത്തതാണ് പ്രധാന കാരണം. ഇത് ഏറെ ബുദ്ധിമുട്ടുളവാക്കുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പോലീസ് തൃതല പഞ്ചായത്തുകളോടും സന്നദ്ധ സംഘടനകളോടും റോഡ് നിര്‍മ്മാണത്തിനായി സഹായം ആവശ്യപ്പെട്ടെങ്കിലും അവരും കൈയ്യാഴിയുകയായിരുന്നു. കണ്ടും കുഴിയുമായി കിടക്കുന്ന ബസ് ബേയിലേക്ക് ബസകുള്‍ ഇറക്കി നിര്‍ത്തുവാന്‍ മടിച്ചപ്പോള്‍ പോലീസിനെ നിര്‍ത്തി ഡൈവര്‍മാരെക്കൊണ്ട് ബസുകള്‍ ബസ് ബേയിലേക്ക് ഇറക്കി നിര്‍ത്തിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഒരിടത്തുനിന്നും തങ്ങള്‍ക്ക് സഹായം ലഭ്യമാകാതെ വന്നതോടെ പോലീസും പിര്‍മാറുകയായിരുന്നു. ഇതോടെയാണ് വീണ്ടും അരൂര്‍ പള്ളി ബസ്‌സ്റ്റോപ്പ് പഴയതുപോലെ തന്നെയായത്. അരൂര്‍ പള്ളി മുതല്‍ എരമല്ലൂര്‍ കവലവരെയുള്ള ദേശീയ പാതയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്ന കാരണത്താലാണ് പോലീസ് അപകടങ്ങള്‍ കുറക്കുന്നതിനായുള്ള പദ്ധതികളുമായി രംഗത്തെത്തിയത്.
സഹായങ്ങള്‍ ലഭ്യമാകാതെ വന്നതോടെ വീണ്ടും കാര്യങ്ങള്‍ പഴയതുപോലെ തന്നെയാവുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അടിയന്തിര ഘട്ടത്തില്‍ നിര്‍മ്മിച്ച ബസ്‌ബേ മൂലം സമീപത്തെ കടകളിലേക്ക് പൊടി അടിച്ചു കയറുന്നെന്നും ഇത് ഹോട്ടലുകളെ സാരമായി ബാധിക്കുന്നുതിനാല്‍ അടിയന്തിരമായി ഈ ബസ് ബേയില്‍ ടൈല്‍ വിരിക്കണമെന്ന് കടയുടമകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."