HOME
DETAILS

ചോര്‍ന്നൊലിച്ച് കായംകുളം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി

  
backup
July 13 2016 | 21:07 PM

%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3

കായംകുളം: കായംകുളം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഐക്യജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലിന്റെ 2009ല്‍ നിര്‍മ്മിച്ച ഒ.പി ബില്‍ഡിംഗും 2012ല്‍ നിര്‍മ്മിച്ച ഐ.പി. ബില്‍ഡിംഗുമാണ് ചോര്‍ന്നൊലിക്കുന്നത്.
ഒ.പി. ബില്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്രണ്ടിന്റെ മുറി, ഓഫീസ് മുറി, ചികിത്സയ്ക്കു ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റോര്‍ റൂം എന്നിവ ചോര്‍ന്നൊലിച്ച് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഓഫീസ് മുറിയുടെ സീലിംഗ് തകര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ പുറത്തുപോയതുകാരണം അപകടം ഒഴിവാകുകയായിരുന്നു. 2009ല്‍ പണി പൂര്‍ത്തീകരിച്ച ഒ.പി ബില്‍ഡിംഗിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത് ഇരുമ്പ് അലൂമിനിയം സാമഗ്രികള്‍ ഉപയോഗിച്ചാണ്.
എന്നാല്‍ നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് അശാസ്ത്രീയമായി മേല്‍ക്കൂര നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. ഒ.പി ബില്‍ഡിംഗിന്റെ വടക്കുവശത്തായി 2012ല്‍ വയലാര്‍ രവി എം.പിയുടെ വികസന ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കിടത്തി ചികിത്സാ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ചോര്‍ന്നൊലിക്കുകയാണ്.
നാല് വര്‍ഷം മാത്രം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ഭിത്തിയും ടോയ്‌ലറ്റും ഈര്‍പ്പം പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്. ഇത് കാരണം ഡോക്ടര്‍മാര്‍ കിടത്തി ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുന്ന രോഗികള്‍പോലും ആശുപത്രിയില്‍ കിടക്കാന്‍ തയ്യാറാകുന്നില്ല.
ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളിലായി താലൂക്ക് തലത്തിലുള്ള മൂന്ന് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളാണ് ജില്ലയിലുള്ളത്. ഇതില്‍ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന കായംകുളം ഹോമിയോ ആശുപത്രിയില്‍ ദിവസേന 200ഓളം രോഗികളാണ് ഒ.പി വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്നത്.
മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്.
ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ആശുപത്രി ജീവനക്കാര്‍ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭയെ അറിയിച്ചെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago