ഐ.എസ് സമൂഹത്തിനാപത്ത്: എസ്.കെ.എസ്.എസ്.എഫ്
തൃക്കുന്നപ്പുഴ: മദീന പള്ളിയില്‍വരെ ആക്രമം അഴിച്ചുവിടാന്‍ ശ്രമിച്ച ഐ.എസ്. ഭീകരര്‍ സമൂഹത്തിനും ഇസ്‌ലാമിനും ഭീഷണിയാണെന്നും അവരെ പ്രതിരോധിക്കല്‍ മുസ്‌ലിംകളുടെ കടമയാണെന്നും എസ്.കെ.എസ്.എസ്.എഫ്. മേഖലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ് നൗഫല്‍ വാഫി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം നവാസ് എച്ച്. പാനൂര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവര്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചകസന്ദേശം ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സമൂഹത്തിന് ഭീകരവാദപ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാരെ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.എം. സലിം ഫൈസി, നിയാസ് മദനി, മുബാറക്, സലാഹുദ്ദീന്‍ അസ്ഹരി, സജീര്‍ ആറാട്ടുപുഴ, വഹാബ്, ഹുസൈന്‍, ഉവൈസ് പതിയാങ്കര, ഹുസൈന്‍ പെരുമ്പുഴ, സുഹൈല്‍ ബാസിത്, ശുക്കൂര്‍ പനച്ചപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."