കശുമാവിന്‍ തൈകളുടെ ഉല്‍പാദനം; മണ്ണെത്തിക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതായി ആരോപണം
ബോവിക്കാനം: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തൈകള്‍ ഉല്‍പാദനത്തിനുള്ള മണ്ണെത്തിക്കാനുള്ള കരാര്‍ നിയമവ്യവസ്ഥകള്‍ പാലിക്കാതെ നല്‍കിയതായി ആരോപണം. കേന്ദ്ര സര്‍ക്കാര്‍ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 10 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നഴ്‌സറികളില്‍ 10 ലക്ഷം കശുമാവിന്‍ തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. അഞ്ചുലക്ഷം തൈകള്‍ ചിമേനിയിലും അഞ്ചുലക്ഷം തൈകള്‍ കാസര്‍കോട് എസ്റ്റേറ്റിലെ മുളിയാറിലുമാണ് ഉല്‍പാദിപ്പിക്കുന്നത്. മുളിയാറിലെ മുതലപ്പാറയിലെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിക്കുന്ന കശുമാവിന്‍ തൈകള്‍ക്ക് ആവശ്യമായ മണ്ണുകള്‍ എത്തിക്കുന്നതിനുള്ള കരാറാണ് ടെന്‍ഡര്‍ വിളിക്കാതെ പി.സി.കെ അധികൃതര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായി ആരോപണം ഉയര്‍ന്നത്.
അഞ്ച് ലക്ഷം തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ 400ലോഡ് മണ്ണാണ് വേണ്ടി വരുന്നത്. ഒരു ലോഡ് മണ്ണിന് 400 രൂപ നിരക്കിലാണ് ഇപ്പോള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. കരാര്‍ ഏറ്റെടുത്തവര്‍ മണ്ണ് മാന്തിയന്ത്രവും ടിപ്പര്‍ ലോറിയും ഉപയോഗിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലത്തുനിന്നാണ് മണ്ണ് എടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ലക്ഷം കശുമാവിന്‍ തൈകള്‍ ഉല്‍പാദിക്കുമ്പോള്‍ പോലും ര്‍ ഇത്തരത്തില്‍ മണ്ണ് എത്തിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ മണ്ണ് ആവശ്യമായിരുന്നിട്ടും ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കുകയായിരുന്നു. ഇതുകാരണം പി.സി.കെയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം വന്നതായാണ് തൊഴിലാളികള്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."