അധ്യാപകന്റെ സസ്പെന്ഷന്; ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം: ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
കല്‍പ്പറ്റ: മുഖ്യമന്ത്രിക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടുവെന്നാരോപിച്ച് ട്രാന്‍സ്ഫര്‍ ചെയ്ത ഷാജുജോണിനെ ഭരണസമ്മര്‍ദ്ദം ചെലുത്തി സസ്പെന്റ് ചെയ്ത മനുഷ്യത്വമില്ലാത്ത നടപടിക്കെതിരേ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു.
സസ്പെന്‍ഷനെതിരേ കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടപ്പിലാക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ് ഗിരീഷ്കുമാര്‍ അധ്യക്ഷനായി.
ചടങ്ങില്‍ കെ.എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ ജില്ലാസെക്രട്ടറി സുരേഷ്ബാബു വാളല്‍, സംയുക്തസമരസമിതി ഭാരവാഹികളായ ഉമാശങ്കര്‍, പി.പി മുഹമ്മദ്, വി.സി സത്യന്, എ.എ സന്തോഷ്കുമാര്‍, അജിത്കുമാര്‍
പി, കെ.പി.എസ്.ടി.എ നേതാക്കളായ ടോമി ജോസഫ്, എം.വി രാജന്, സി.യു ശങ്കരന്, പി.എ ജോസഫ്, കെ.ജി ജോണ്സണ്, കെ.ഡി രവീന്ദ്രന്, എബ്രഹാം കെ മാത്യു, കെ.കെ പ്രേമചന്ദ്രന്, കെ.ജെ ജോസഫ്, ജോണ്സണ് ഡിസില്‍വ, സഫ്വാന് പി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."