HOME
DETAILS

വന്ദേ ഭാരത് മിഷന്‍ കേരളത്തിലേക്ക് വിമാനമില്ല: കടുത്ത അമര്‍ഷത്തോടെ സഊദി പ്രവാസികള്‍

  
backup
June 12 2020 | 10:06 AM

vande-bharat-mission-kerala-news-today

ജിദ്ദ: വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമെന്ന് സഊദി മലയാളി പ്രവാസികള്‍. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഈ മാസം 16 തിയതി മുതല്‍ 22 വരെ സഊദിയില്‍ നിന്ന് 12 വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒരെണ്ണംപോലും കേരളത്തിലേക്കില്ല.

സഊദിയിലുള്ള 26 ലക്ഷത്തില്‍പരം വരുന്ന ഇന്ത്യക്കാരില്‍ 14 ലക്ഷത്തിലധികം മലയാളികളാണ്. കൊവിഡ് പശ്ചാതലത്തില്‍ നാട്ടിലേക്ക് പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്. എന്നിട്ടും വിവിധ ഘട്ടങ്ങളിലായി ഇത് വരെ സഊദിയില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് വെറും 21 വിമാനങ്ങള്‍ മാത്രം. അതേ സമയം യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് 130ഓളം വിമാനങ്ങളാണ്. ഇരു രാജ്യങ്ങളിലുമുളള മലയാളികളുടെ എണ്ണം ഏകദേശം സമാനമാണെന്നിരിക്കെ, വിമാനങ്ങളനുവദിക്കുന്നതിലെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ലെന്നും പ്രവാസി സമൂഹം പറയുന്നു.

അതേ സമയം കേരളത്തിലേക്ക് വിമാനം ഇല്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ കടുത്ത അമര്‍ഷത്തോടെയാണ് സഊദി പ്രവാസി മലയാളി ഗ്രൂപ്പുകളിലുള്ള രോഷപ്രകടനം. കൊവിഡുമായി മല്ലിട്ടു ദുരിതക്കയത്തില്‍ കഴിയുന്ന പ്രവാസികളെ തീര്‍ത്തും അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും. കേരളത്തിലേക്ക് വരാനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് എന്നിരിക്കവേയാണ് സഊദിയില്‍ നിന്നും കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് കേന്ദ്രവും കേരളവും തീരുമാനിക്കുകയായിരുന്നു.കേരള സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് വന്ദേ ഭാരതം മിഷന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് വെച്ചതെന്നാണ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരിച്ച് കൊണ്ടുപോകുന്നതിനു സഊദിയില്‍ നിന്നുള്ള മൂന്നാം ഘട്ട വിമാന പട്ടിക പ്രസിദ്ധപ്പെടുത്തിയത്.

ഈ പ്രാവശ്യം എയര്‍ ഇന്ത്യയെ കൂടാതെ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങളും സര്‍വീസ് നടത്തും. ദമാമില്‍ നിന്ന് ആറും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ നിന്ന് മൂന്നും വീതം വിമാനങ്ങളുമാണ് ഉള്ളത്. 16, 19, 21 തിയതികളിലായാണ് ദമാമില്‍ നിന്നുള്ള ആറ് സര്‍വീസുകളും. യഥാക്രമം ഡല്‍ഹി വഴി ഭുവനേശ്വര്‍, ലക്‌നൗ, ട്രിച്ചി, ഹൈദരാബാദ് വഴി ഗായ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍. ആദ്യ രണ്ട് സ്‌റ്റേഷനുകളിലേക്ക് 16 നു എയര്‍ ഇന്ത്യയും 19 നു ഗോ എയറും ആണ് സര്‍വീസ് നടത്തുക. മറ്റു നാലു സര്‍വീസുകളും 21 ന് ഇന്‍ഡിഗോയുടേതാണ്.

ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു ശേഷിക്കുന്ന ആറു സര്‍വീസുകളും ജൂണ്‍ 22 ന് ഇന്‍ഡിഗോ ആണ് നടത്തുക. അതേസമയം ഈ മാസം 14 ന് റിയാദില്‍ നിന്ന് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്ന എയര്‍ ഇന്ത്യ 924 വിമാനം 17 ലേക്ക് മാറ്റി. കൂടാതെ 15 ന് ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എ ഐ 1942 വിമാനം 18 ലേക്ക് പുനഃക്രമീകരിച്ചതായും എംബസി അറിയിച്ചു. സഊദിയില്‍ നിന്നും വിമാനത്തിന് അനുമതിയില്ലെങ്കിലും അതേസമയം യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് 53 വിമാനങ്ങള്‍ സര്‍വീസുകളുണ്ട് താനും.

അതേസമയം സഊദിയിലെ മലയാളികളുടെ ദുരിതം തീര്‍ത്തും വിവരിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. നിരവധി മലയാളികള്‍ ജോലി നോക്കുന്ന ജിദ്ദ, ദമ്മാം, മക്ക, ജുബൈല്‍, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം കൊവിഡ് ഭീതിയാണ് എങ്ങും. പുറത്തുവരുന്ന വിവരങ്ങളേക്കാള്‍ പതിന്മടങ്ങാണ് ഇവിടുത്ത രോഗബാധിതരുടെ കണക്ക്. രോഗം ബാധിച്ചാല്‍ പ്രതിരോധ ശേഷിയുള്ളവര്‍ രക്ഷപെടുകയും മറ്റുള്ളവര്‍ ചികിത്സകിട്ടാതെ മരിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സഊദിയില്‍ മലയാളി പ്രവാസികള്‍ നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ ഒരാഴ്ചക്കിടെ സഊദിയില്‍ നിന്ന് പൊലിഞ്ഞത് 20 ലധികം മലയാളി ജീവനുകളാണ്. ഏതുവിധേനയും ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചാല്‍ അതിന് സര്‍ക്കാര്‍ തന്നെ തടസ്സം നില്‍ക്കുന്ന അവസ്ഥ.

സഊദിയില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും തീര്‍ത്തു സാധാരണക്കാരാണ്. ഹൗസ് ഡ്രൈവര്‍മാരായും ഫാക്ടറി തൊഴിലാളികളായും ഷോപ്പുകളിലും മാളുകളിലും ജോലി ചെയ്യുന്നവരും മലയാളികളാണ്. കണ്‍സ്‌ട്രെക്ഷന്‍ മേഖലയിലും നല്ലൊരു ശതമാനം മലയാളികള്‍ തൊഴിലെടുക്കുന്നു. ഇവരില്‍ നല്ലൊരു ശതമാനവും താമസിക്കുന്നത് ലേബര്‍ ക്യാമ്പുകളിലാണ്. ഇവിടുത്തെ അവസ്ഥ തീര്‍ത്തും ദുരിതമായമാണ്. കൊവിഡ് ബാധിച്ചവര്‍ ചികിത്സ കിട്ടാതെ ക്യാമ്പുകളില്‍ തന്നെ കഴിയുന്ന അവസ്ഥ. സഹായിക്കാന്‍ പോലും ആരുമില്ല. ആശുപത്രികളില്‍ അഡ്മിറ്റാക്കുന്ന സംവിധാനവും കുറവാണ്.
സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ബാധിച്ച ഇന്ത്യക്കാര്‍ അടക്കമുള്ളവരെ അഡ്മിറ്റ് ചെയ്യുന്നില്ല.

ചികിത്സക്കും പരിശോധനയ്ക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ള ആശ്രയം ജനറല്‍ ആശുപത്രികളാണ്. ഇവിടെ പരിശോധന നടത്തി രോഗം ചികിത്സിച്ചാല്‍ പോലും രോഗികളുടെ ബാഹുല്യം മൂലം അഡ്മിറ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവരെ മരുന്നു നല്‍കി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വീട്ടില്‍ കഴിയുന്നവര്‍ ഇങ്ങനെ മരുന്നു കഴിച്ച് കഴിഞ്ഞു കൂടേണ്ടി വരും. രോഗം മൂര്‍ച്ഛിച്ചാല്‍ അധികൃതരെ അറിയിച്ച് ആംബുലന്‍സ് സംവിധാനം വിളിച്ച് ആശുപത്രിയില്‍ പോകാമെന്നാണ് പറയുന്നത്. എന്നാല്‍, പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നു. ആംബുലന്‍സ് എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവന്‍ നഷ്ടമാകുന്ന ദുരവസ്ഥയാണ് പലയിടത്തും.
ലേബര്‍ ക്യാമ്പുകളില്‍ അടക്കം ന്യൂമോണിയ അടക്കം പടര്‍ന്നു പിടിക്കുന്ന അവസ്ഥയാണുള്ളത്.

ഫാക്ടറി തൊഴിലാളികള്‍ക്ക് ജോലിക്ക് പോകേണ്ട സാഹചര്യവും ഉണ്ട്. ഇവര്‍ക്ക് ഏതു സമയത്തും രോഗ വരാം എന്ന ഭീതിയിലാണ്. ഹൗസ് െ്രെഡവര്‍മാര്‍ക്ക് പലര്‍ക്കും ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവരും എന്തു ചെയ്യണം എന്നറിയാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഇവിടെ പ്രസവിച്ച ഗര്‍ഭിണികളും നിരവധി പേരുണ്ട്. ഇവര്‍ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിലാണ്.

അതേ സമയം നാട്ടിലേക്ക് തിരിക്കാന്‍ വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും നാടണഞ്ഞാല്‍ മതിയെന്നാണ്. അസുഖം ബാധിച്ചവര്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം എത്തണമെന്ന ആവശ്യവും പ്രവാസികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണക്കാരുടെ കണ്ണുകളില്‍ പതിക്കുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി. അതിനിടെ ജിദ്ദയില്‍ എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍റഹ്മാന്റെ (58) മരണത്തോടെ സഊദിയില്‍ കൊവിഡ് ബാധിച്ചു മാത്രം മരിച്ച മലയാളികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago