മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ട; തടവുകാരുടെ പ്രഭാത ഭക്ഷണം വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം : തടവുകാരുടെ പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജയില്‍ ഡി .ജി .പി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍. നടരാജന്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന തടവുകാരെ യഥാസമയം ബന്ധപ്പെട്ട കോടതികളില്‍ നിശ്ചിത തീയതികളില്‍ ഹാജരാക്കുന്നതിന് പൊലിസ് എസ്‌കോര്‍ട്ട് നല്‍കി തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുമ്പ് എസ്‌കോര്‍ട്ട് ലഭിക്കാത്തതിനാല്‍ തടവുകാരെ കൃത്യമായി കോടതികളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. തടവുകാരെ അടിയന്തിര ഘട്ടങ്ങളില്‍ പൊലിസ് എസ്‌കോര്‍ട്ട് ഇല്ലാതെ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും ആഴ്ചയിലൊരു ദിവസം മെഡിക്കല്‍ ഓഫിസറുടെ സേവനം ജയിലില്‍ ലഭിക്കുന്നുണ്ട്. കൊട്ടാരക്കര ജയിലിലെ വിചാരണ തടവുകാരനായ ജോസിനെ ജയിലില്‍ നിന്നും വിട്ടയച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മറ്റൊരു തടവുകാരനായ രവീന്ദ്രക്കുറുപ്പിന്റെ കേസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു തടവുകാരനായ ശശിയെ കുറ്റവിമുക്തനാക്കിയെന്നും വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."