ദക്ഷിണ കന്നഡ ജില്ലക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ പ്രത്യേക പ്രകടന പത്രിക
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ പ്രത്യേക പ്രകടന പത്രിക രണ്ടുദിവസത്തിനകം പുറത്തിറക്കുമെന്ന് മംഗളൂരു എം.എല്‍.സി ഐവന്‍ ഡിസൂസ പറഞ്ഞു.
മംഗളൂരുവില്‍ പ്രത്യേക റെയില്‍വേ ഡിവിഷന്‍, മംഗളൂരു പോര്‍ട്ട് വികസനം,മംഗളൂരു വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് മോചിപ്പിക്കും, മംഗളൂരുവില്‍ ഐ.ഐ.ടി സ്ഥാപിക്കും,ബീഡി തൊഴിലാളികള്‍ക്കു സംരക്ഷണം,യുവാക്കള്‍ക്ക് തൊഴില്‍ അവസരം ഉള്‍പ്പെടയുള്ളവയാണ് തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുഖ്യമായും സ്ഥാനം പിടിക്കുക.
പത്തുവര്‍ഷമായി മംഗളൂരുവിലെ എം.പി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം ആരോപിക്കുന്നത്. ബി.ജെ.പി എം.പിയായിരുന്ന നളിന്‍ കുമാര്‍ കട്ടീല്‍ കഴിഞ്ഞ പത്തുവര്‍ഷം മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതെ മണ്ഡലത്തില്‍ കറങ്ങിനടക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
മണ്ഡലത്തിലെ ചൗക്കിദാറായി നടന്ന നളിന്‍ കുമാര്‍ മംഗളൂരു മണ്ഡലത്തെ പത്തുവര്‍ഷം പിന്നോട്ട് തള്ളിയതായും യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ് മണ്ഡലത്തില്‍ വിജയം കൈവരിക്കുന്നതോടെ മംഗളൂരുവിന്റെ മുഖച്ഛായ പാടെ മാറുമെന്നുമാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."