തെരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകന്‍ ചുമതലയേറ്റു
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകന്‍ പ്രമോദ് കുമാര്‍ കലക്ടറേറ്റിലെത്തി ചുമതലയേറ്റു. ഡല്‍ഹിയില്‍ ധനകാര്യ വകുപ്പില്‍ ജോയിന്റ് കമ്മിഷണര്‍ ആണ് ഇദ്ദേഹം. ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനും സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന 90ഓളം സാധന സാമഗ്രികളുടെ അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പ്രചാരണ ചെലവുകള്‍ കണക്കാക്കുന്നത്. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവുചെലവുകള്‍ എഴുതി സൂക്ഷിക്കണം. ചെലവു നിരീക്ഷക സമിതി മുന്‍പാകെ ഹാജരാക്കുകയും വേണം.
പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല. ഭീഷണിപ്പെടുത്തി ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജാതിമതം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കരുത്. യഥാര്‍ഥ ചെലവുകള്‍ മറച്ചു വയ്ക്കുകയോ കുറച്ചുകാണിക്കുകയോ ചെയ്താല്‍ കമ്മിഷന്‍ നടപടി സ്വീകരിക്കും.
ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, മീഡിയ മോണിറ്ററിങ് സെന്റര്‍, ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കുന്ന പെരിയ പോളി ടെക്‌നിക്ക് എന്നിവിടങ്ങളില്‍ നിരീക്ഷകന്‍ സന്ദര്‍ശിച്ചു. ജില്ലയിലെ തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വിശദീകരിച്ചു. തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പരാതി നല്‍കാം. ഫോണ്‍ 80782 44690, 6238818193.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."