പുനലൂര്‍ - പാലക്കാട് പാലരുവി എക്സ്പ്രസ് ഇന്ന് മുതല്‍
തിരുവനന്തപുരം: പുനലൂരിനും പാലക്കാട് ജങ്ഷനുമിടയില്‍ പുതിയ പ്രതിദിന ട്രെയിനായ പാലരുവി എക്സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും. ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഡല്‍ഹിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഈ സമയം പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജുവും എം.പിമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
പുനലൂരില്‍ നിന്ന് പുലര്‍ച്ചെ 3.25ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ടെത്തും. തിരിച്ച് പാലക്കാട്ടു നിന്ന് വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 1.20ന് പുനലൂരിലെത്തും. ആവണീശ്വരം, കുറി, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, കിളിക്കൊല്ലൂര്‍, കൊല്ലം, പെരിനാട്, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."