കൊടിതോരണങ്ങള്‍ നീക്കംചെയ്യണം വൈദ്യുതിത്തൂണുകളില്‍ 'പരസ്യ കല' വേണ്ട!
മലപ്പുറം: കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതിത്തൂണുകളിലും വൈദ്യുതി ലൈനുകള്‍ക്കും ട്രാന്‍സ്ഫോര്‍മറുകള്‍ക്കും സമീപത്തും സ്ഥാപിച്ച ബാനറുകളും കൊടികളും തോരണങ്ങളും നീക്കംചെയ്യാന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയില്‍ മൂന്നു മാസത്തിനിടെയുണ്ടായ ആറു വൈദ്യുതി അപകടങ്ങളിലായി ഏഴു പേര് മരണപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും മറ്റും സ്വന്തം ഉത്തരവാദിത്തത്തില്‍ അഴിച്ചുമാറ്റണം. അല്ലാത്തപക്ഷം കേരളാ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 139 അനുസരിച്ച് 10,000 രൂപവരെ പിഴ ചുമത്തും.
ഉത്സവ ഘോഷയാത്രകളിലും മറ്റും വലിയ കോലങ്ങള്‍, കട്ടൗട്ടുകള്‍ എന്നിവ എഴുന്നള്ളിക്കുന്നതിനു മുന്‍പു ബന്ധപ്പെട്ട വൈദ്യുതി സെക്ഷന്‍ ഓഫിസുകളില്‍ രേഖാമൂലം വിവരം നല്‍കണം. യോഗത്തില്‍ തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മുഹമ്മദ് ഷെരീഫ്, മഞ്ചേരി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പ്രദീപ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്‍ജിനിയര്‍മാരായ പ്രദീപ്കുമാര്‍, നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."