കുന്നുകൂടി മാലിന്യം; മുള്‍മുനയില്‍ നഗരം
തലശ്ശേരി:നഗരത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാനുള്ള നഗരസഭയുടെ പദ്ധതികള്‍ പാളുന്നു. മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയല്ലാതെ നീക്കം ചെയ്യല്‍ പ്രവൃത്തി താറുമാറായ അവസ്ഥയാണിപ്പോള്‍.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന കായത്ത്‌റോഡില്‍ പൂട്ടിക്കിടക്കുന്ന കടയുടെ മുന്‍പിലാണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്.മദ്യക്കുപ്പികളുടെയും ഒഴിഞ്ഞ വെള്ളക്കുപ്പികളുടെയും ഇടമായി ഇവിടം മാറി.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിദിനം നടന്നുപോകുന്ന വഴിയാണിത്.
നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ നിന്നാണ് ഇത്തരം പാഴ്‌വസ്തുക്കള്‍ തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
നഗരസഭയുടെ ശുചീകരണ പ്രവൃത്തികള്‍ ദിവസേന നടക്കുന്നുണ്ടെങ്കിലും നഗരത്തില്‍ ഇതുപോലെ വിവിധഇടങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്.
ജില്ലയില്‍ എച്ച്1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക് അറിയിച്ചിട്ടുണ്ട്.
ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നതു കാരണം കൊതുകുശല്യം കൂടുകയാണ്. ഇതുപകര്‍ച്ചവ്യാധി പടരാന്‍ ഇടയാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."