HOME
DETAILS
MAL
കാര്‍ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞു
backup
July 04 2018 | 08:07 AM
തലശ്ശേരി: ദേശീയപാതയില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ച കാര്‍ ചതുപ്പിലേക്ക് കൂപ്പുകുത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ചാല ബൈപാസിലായിരുന്നു അപകടം. അശ്രദ്ധയോടെ എതിരെ പാഞ്ഞുവന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട് പടന്നക്കാട് കാര്‍ഷിക ഗവേഷണ കോളജ് വിദ്യാര്‍ഥിനിയും കുടുംബവും ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം പാലാ സ്വദേശിനി സിമി ജോര്‍ജ് (20), അച്ചന് ജോര്‍ജ് ജോസഫ് (55), അമ്മ ഷാന്‍ സി. ജോര്‍ജ് (52), സഹോദരന് സെബിന് ജോര്‍ജ് (25) എന്നിവരാണ് കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയിലുള്ളത്. പരുക്കേറ്റവര്‍ പാലായില്‍ നിന്നും പടന്നക്കാട്ടെ കോളജിലേക്ക് പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."