മരുതായി റോഡില്‍ പൊടിശല്യം രൂക്ഷം
ഇരിക്കൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള മണ്ണൂര്‍ കടവ് പാലം മരുതായി റോഡിന്റെ വികസന പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും പ്രവൃത്തി പാതിവഴിയില്‍ ഇഴയുന്നു.
ഓവുചാലും കലുങ്കുകളും നിര്‍മിച്ച് റോഡ് ഉയര്‍ത്തി ടാറിങ് നടത്തുന്ന പണിയാണ് നടക്കുന്നത്. പണി ഇഴഞ്ഞു നീങ്ങുമ്പോള്‍ വാഹന ഗതാഗതം സ്തംഭിച്ചിരിക്കയാണ്. ഇതു വഴിയുള്ള ബസ് സര്‍വിസ് നടത്തുന്നില്ല.മറ്റു ചില വാഹനങ്ങള്‍ ഓടുമ്പോള്‍ പൊടിപടലത്താല്‍ നിറയുകയാണ്. ചെമ്മണ്ണ് പൊടി നിറയുന്നതിനാല്‍ പാതക്കിരുവശങ്ങളിലുമുള്ള കടകള്‍ പൂര്‍ണമായും അടച്ചിട്ടിട്ട് മൂന്ന് മാസം കഴിഞ്ഞു. പാതയരികിലെ വീട്ടുകാരും പൊതുജനങ്ങളും ദുരിതത്തിലായിരിക്കയാണ്. റോഡില്‍ വെള്ളീഒഴക്കി പൊടിശല്യം ഒഴിവാക്കണമെന്നും വികസന പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."