HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
backup
March 28 2019 | 06:03 AM
കണ്ണൂര്‍: കെ.എ.പി ഫോര്‍ത്ത് ബറ്റാലിയന് എസ്.പിക്കെതിരേ മേശമായി സംസാരിച്ച ഉദ്യോഗസ്ഥനു സസ്പെന്ഷന്. കേരള പൊലിസ് അസോസിയേഷന് ജില്ലാ പ്രസിഡന്റായ റനീഷിനെയാണു സസ്പെന്‍ഡ് ചെയ്തത്. ഡി.ജി.പിക്കെതിരേ കെ.എ.പി ഫോര്‍ത്ത് ബറ്റാലിയന്റെ വാട്സപ് ഗ്രൂപ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥനു ക്യാംപില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നു പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ അസോസിയേഷന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ക്യാംപിലെത്തിയപ്പോള്‍ വാക്ക് തര്‍ക്കമുണ്ടാവുകയും എസ്.പി സുജിത്ത് ദാസിനെതിരെ റനീഷ് സംസാരിച്ചുവെന്നാണ് ആരോപണം. ഈ സംഭവുമായി ബന്ധപ്പെട്ടാണ് റനീഷിനെതിരേ സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."