യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ക്ക് അഞ്ചുവര്‍ഷം തടവ്
ചാവക്കാട്: കേച്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും.
കണ്ടാണശ്ശേരി ചെവ്വല്ലൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ ജംഷീറിനെയും ചൊവ്വല്ലൂര്‍ പറങ്ങോടത്ത് രാഗേഷ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ.എന്‍ ഹരികുമാര്‍ വിവിധ വകുപ്പുകളില്‍ ശിക്ഷിച്ചത്.
2012 ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ കേച്ചേരി അത്താണി പറമ്പില്‍ അവറാന്റെ മകന് സുനിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലാണ് ഇവരെ ശിക്ഷിച്ചത്.
രാത്രി ഒന്‍പതോടെ കേച്ചേരിയിലുള്ള ഷാര്‍ജ കോംപ്ലക്സ് പരിസരത്ത് വച്ച് സുനിലിന്റെ സുഹൃത്തായ അഖിലിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു.
കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാന്‍ ചെന്നപ്പോഴാണ് അഖിലിന് മര്‍ദനമേറ്റത്.
ഈ വിവരമറിഞ്ഞ് ചെന്ന സുനിലിന് കുത്തേല്ക്കുകായായിരുന്നു. കുന്നകുളം പൊലിസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."