HOME
DETAILS
MAL
സാക്ഷി എത്തിയില്ല; കേസ് പരിഗണിക്കുന്നത് മാറ്റി
backup
April 19 2017 | 00:04 AM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിക്കേസില്‍ സാക്ഷി എത്താത്തതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. എ.കെ ശശീന്ദ്രനെതിരേ ചാനല്‍ പ്രവര്‍ത്തക നല്കിയ ഹരജിയില്‍ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു മറ്റൊരു സാക്ഷിയെ കൂടി ഹാജരാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സാക്ഷി ഹാജരായിരുന്നില്ല. അഭിമുഖത്തിനെത്തിയ തന്നോടു മുന്‍ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."